Thursday, February 20, 2020

അഷിതയുടെ കഥകളിൽ നിന്ന്...

അഷിത..! അവർ കോറിയിട്ടു തന്ന ചിന്ത... അതാണ്  സായാഹ്നത്തിൽ ഇങ്ങനെ എഴുതുവാൻ പ്രേരിപ്പിച്ചതും...
ഒരാളെ ജീവിതം രൗദ്രമാക്കിയിട്ടുണ്ടെങ്കിൽഅയാളുടെ ജീവിതത്തിന് ഒരുതരം പരുക്കൻ പ്രകൃതം ഉണ്ടെങ്കിൽ ഒരു കാര്യം ഏകദേശം ഉറപ്പാണ്ബാല്യത്തിൽ ഒരുപക്ഷെ അയാൾക്ക്‌ നിഷേധിക്കപ്പെട്ട വാത്സല്യംകുട്ടിയായിരുന്നപ്പോൾ നഷ്ടപ്പെട്ട ആർദ്രചുംബനങ്ങൾ
ഒരു കുഞ്ഞിന്  മുലപ്പാലിനൊപ്പം കിട്ടേണ്ടത്,  അമ്മയോ അപ്പനോ നൽകേണ്ടത്, സ്വന്തമെന്ന് അവരിൽ പച്ച പിടിക്കേണ്ട ചിന്തയാണ്എത്ര പതറിയാലും മനസ്സിലാക്കാൻ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ്എല്ലാത്തിനുമുപരി പ്രായത്തിനപ്പുറം  കൈകളിലണച്ചുള്ള ആശ്ലേഷങ്ങളാണ്.

നഷ്ടപ്പെട്ടുപോയ ഏതൊരു മകനെയോ മകളെയോ നോക്കൂ!.. അവർക്ക് ഇല്ലാതെ പോയത് മനസ്സിലാക്കാൻ  ഒപ്പമുണ്ടെന്ന് ഉറപ്പുനൽകാൻ കഴിയാത്ത രക്തബന്ധങ്ങളാകുംഅതെഞാനുണ്ടെന്ന് പറയാൻതാങ്ങാൻ  കരമുണ്ടെന്ന് പറയാൻ ധൈര്യപ്പെടുന്ന ഒരമ്മയ്ക്കുംഒരു പിതൃവാത്സല്യത്തിനും താൻ ജന്മം നൽകിയ കുഞ്ഞുങ്ങൾ കൈവിട്ടുപോകില്ല.

ടോക്സിക് പാരന്റിങ് എന്ന ഇംഗ്ലീഷിൽ ഒരു പ്രയോഗം ഉണ്ട്അത് കുട്ടിയെ അവൻ അല്ലെങ്കിൽ അവൾ ആകാൻ അനുവദിക്കാത്ത രീതിയിൽ അവരെ വളർത്തിക്കൊണ്ടു വരുന്നതാണ്ടോക്സിക് പരെന്റ്സ് ഒരിക്കലും മക്കളോട് സ്നേഹം ഇല്ലാത്തവരല്ലതിരിച്ചറിവിന് മുന്നുള്ള പ്രായത്തിൽ അവർ സ്നേഹം ഒരുപാട് നല്കിയിരിക്കാംഎന്നാൽ വലുതാകുമ്പോൾ  സ്നേഹം അവർ മറച്ചുവയ്ക്കുന്നുഒരുപക്ഷെ ഉള്ളിലെ സ്നേഹം പ്രകടിപ്പിച്ചാൽ അവർ വഷളായിപ്പോകുമോ എന്നൊക്കെയുള്ള ചിന്തകൾഫലമോപരുഷതയുള്ള ഒരു ബാല്യവും കൗമാരവും എല്ലാം  കുഞ്ഞുങ്ങളിൽ ഉടലെടുക്കുന്നുആരാലും കേൾക്കപ്പെടാൻ ഇല്ലാതെഅവർ കടന്നുചെല്ലുന്നയിടങ്ങളിലും ആർക്കും സ്നേഹം നൽകുവാൻ കഴിയാതെ  ജീവിതങ്ങളും കൊഴിഞ്ഞു വീഴുന്നുചിലർ ഡിപ്രെഷൻ എന്നോ മറ്റും പറഞ്ഞു ഒറ്റപ്പെട്ടു കഴിയുന്നു

അവർക്ക്  വേണ്ടത് സ്നേഹം ആണ്കേൾക്കപ്പെടാൻ ഉള്ള സാഹചര്യങ്ങൾ ആണ്മുറിവേറ്റുവീഴുമ്പോൾ താങ്ങിയെഴുന്നേൽപ്പിക്കാൻ കഴിവുള്ള കരങ്ങൾ ആണ്

സുഹൃത്ത്ക്കൾക്കെല്ലാം അപ്പുറം ഏതൊരു കുഞ്ഞും തേടുന്ന ഒന്നുണ്ട്ഏതു പ്രായത്തിലും ഓടിച്ചെന്ന് ചാരാൻ പറ്റുന്ന ഒരമ്മയുടെ തോളുകൾകണ്ണുതീര് തുടച്ചുകൂടെയുണ്ടെന്ന്  പറയുന്ന ഒരപ്പന്റെ വാക്കുകൾ
ഏതു പ്രതിസന്ധിയിലും ജീവിക്കാൻ ഒരു മനുഷ്യന് അതു മതി...അതു മാത്രം മതി.

No comments:

Post a Comment